ഓസ്‌കാര്‍ ജേതാവ് മഹര്‍ഷല അലി ഫലസ്തീന്‍ കവിയുടെ കുടുംബത്തിനായി ഫണ്ട് സ്വരൂപിക്കുന്നു

ഗാസ- രണ്ട് തവണ ഓസ്‌കാര്‍ നേടിയ നടന്‍ മഹെര്‍ഷല അലി, ഉപരോധിക്കപ്പെട്ട ഗാസയില്‍ സാധാരണക്കാരെ കൊല്ലുന്നതിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിന് ഒരു ഫലസ്തീനിയന്‍ കവിയുടെ ഗാസ ആസ്ഥാനമായുള്ള കുടുംബത്തിനായി ഫണ്ട് സ്വരൂപിക്കുന്നു.

ഫലസ്തീന്‍ യുവ കവി മുഹമ്മദ് അല്‍ഖുദ്‌വക്കായാണ് താരം 22,000 ഡോളറിലധികം സമാഹരിച്ചത്. ഫലസ്തീന്‍ ഫെസ്റ്റിവല്‍ ഓഫ് ലിറ്ററേച്ചറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അലി, അല്‍ഖുദ്‌വയുടെ ഹൈഫയുടെ മോഹം എന്ന കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തലിന് ആവര്‍ത്തിച്ചു ആഹ്വാനം ചെയ്യുന്ന വളരെ കുറച്ച് ഹോളിവുഡ് അഭിനേതാക്കളില്‍ ഒരാളാണ് 49 കാരനായ അലി. ഒക്ടോബറില്‍, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യാന്‍ ജോ ബൈഡന് കത്തെഴുതിയ ഒരു കൂട്ടം സെലിബ്രിറ്റികളില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു.

Latest News