പാരീസ്- ഗാസയിലെ ഇസ്രായിലിന്റെ ക്രൂരമായ ആക്രമണങ്ങളോട് തന്റെ രാജ്യം നിശബ്ദത പാലിക്കുന്നതിനെ ഫ്രഞ്ച് രാഷ്ട്രീയ നേതാവ് അപലപിച്ചു, ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ അദ്ദേഹം പങ്കെടുത്തു.
പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള പോണ്ടോയിസ് കമ്യൂണില്‍ ഫലസ്തീന്‍ സോളിഡാരിറ്റി കോര്‍ഡിനേഷന്‍ സംഘടിപ്പിച്ച ഗാസ അനുകൂല റാലിയിലാണ് ഫ്രഞ്ച് എംപിയായ ഔറേലിയന്‍ ടാച്ചി പങ്കെടുത്തത്.
ഒക്‌ടോബര്‍ അവസാനം ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന വന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ടാച്ചിയും ഉള്‍പ്പെടുന്നു. പ്രകടനത്തിന് ഏര്‍പ്പെടുത്തിയ സുരക്ഷാ നിരോധം ഒരു അഡ്മിനിസ്‌ട്രേറ്റീവ് കോടതി ശരിവച്ചതിനാല്‍, ഫ്രഞ്ച് പോലീസ് പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയിരുന്നു.






