ചൈനയുടെ ഇംഗിതം വിജയിച്ചില്ല, തായ് വാനില്‍ വില്യം ലായ് പ്രസിഡന്റ്

തായ്‌പെ- തനിക്ക് വോട്ട് ചെയ്യരുതെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് തായ്‌വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) യുടെ വില്യം ലായ് ചിംഗ്‌ടെ വിജയിച്ചു.

2019ല്‍ മാത്രം സ്ഥാപിതമായ തായ്‌വാന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ നിന്നുള്ള വില്യം ലായ്  യാഥാസ്ഥിതിക കുവോമിന്റാങ്ങില്‍ (കെഎംടി) പാര്‍ട്ടിയുടെ ഹു യുഇയും മുന്‍ തായ്‌പേയ് മേയര്‍ കോ വെന്‍ജെയുമായും  ത്രികോണ മത്സരത്തിലായിരുന്നു.

പോള്‍ ചെയ്ത വോട്ടിന്റെ 40.2 ശതമാനം ലായി നേടിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗിക ഫലങ്ങള്‍ കാണിക്കുന്നു. കമ്മീഷന്‍ കണക്കനുസരിച്ച്, ദ്വീപിലെ 98 ശതമാനം പോളിംഗ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഫലങ്ങള്‍ എണ്ണി.  ഇത് കാണിക്കുന്നത് ഹൂ 33.4 ശതമാനം വോട്ടിന് പിന്നിലാണ്.

 

Latest News