ഒറ്റരാത്രി, റഷ്യ യുക്രെയ്‌നില്‍ വിക്ഷേപിച്ചത് 40 മിസൈലുകളും ഡ്രോണുകളും

കീവ്- ഒറ്റ രാത്രിയില്‍ റഷ്യ തങ്ങള്‍ക്കു നേരെ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ നടത്തിയതായി യുക്രെയ്ന്‍ വ്യോമസേന ശനിയാഴ്ച അറിയിച്ചു. കൂടുതല്‍ വ്യോമ പ്രതിരോധങ്ങള്‍ക്കാണ് കീവ് ശ്രമിക്കുന്നതെന്നും വ്യോമസേന അറിയിച്ചു. 

റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ 40 മാര്‍ഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എട്ട് മിസൈലുകള്‍ തകര്‍ത്തതായും വ്യോമസേന അറിയിച്ചു. 

ക്രൂയിസ്, ബാലിസ്റ്റിക്, വിമാനവേധ മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആയുധങ്ങള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ഇരുപതിലേറെ ആ്ക്രമണങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് പരാജയപ്പെടുത്തിയതായും വ്യോമസേന വക്താവ് യൂറി ഇഗ്‌നറ്റ് വ്യക്തമാക്കി.

ഒന്നുകില്‍ റഷ്യന്‍ ആക്രമണ ആയുധങ്ങള്‍ വയലില്‍ വീഴുകയോ വായുവില്‍ പൊട്ടിത്തെറിക്കുകയോ അല്ലെങ്കില്‍ തങ്ങളുടെ പ്രതിരോധ സേനയുടെ റേഡിയോ- ഇലക്ട്രോണിക് യുദ്ധം തടയുകയോ ചെയ്തതായാണ് യൂറി ഇഗ്നറ്റ് വ്യക്തമാക്കിയത്. മരണങ്ങളൊന്നും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കന്‍ സുമി മേഖലയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും 26 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു.

ചെര്‍നിഗിവിന്റെ വടക്കന്‍ മേഖലയില്‍ നാശമുണ്ടായതായി ഗവര്‍ണര്‍ വ്യാസെസ്ലാവ് ചൗസ് പറഞ്ഞെങ്കിലും അധികാരികള്‍ ഇതുവരെ സ്ഥലങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സെന്‍ട്രല്‍ പോള്‍ട്ടാവ മേഖലയിലെ ഒരു റെസിഡന്‍ഷ്യല്‍ ഹൗസിന്റെ വീട്ടുമുറ്റത്ത് പൊട്ടിത്തെറിക്കാത്ത മിസൈല്‍ വീണതായി ഗവര്‍ണര്‍ ഫിലിപ്പ് പ്രോനിന്‍ പറഞ്ഞു.

ഭീഷണിയുടെ തോത് വര്‍ധിച്ചതിനാല്‍ യുക്രെയ്നിന്റെ അയല്‍രാജ്യമായ പോളണ്ട് കുറച്ചു കാലത്തേക്ക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയിരുന്നു.

Latest News