രാഹുലിന്റെ വിവിധ ഭാവങ്ങള്‍; കോണ്‍ഗ്രസിന്റെ ട്വീറ്റ് ട്രോളാക്കി ബിജെപി

ന്യുദല്‍ഹി- യുറോപ് സന്ദര്‍ശനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജര്‍മന്‍ പാര്‍ലമെന്റായ ബുന്‍ഡെസ്റ്റാഗ് സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ ട്രോളുകളായി. കോണ്‍ഗ്രസാണ് രാഹുലിന്റെ വിവിധ ഭാവങ്ങള്‍ എന്ന കുറിപ്പോടെ നാലു വ്യത്യസ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇത് ബി.ജെ.പി റീട്വീറ്റ് ചെയ്തു. ഇതു കണ്ടാല്‍ റിട്വീറ്റ് ചെയ്യാതിരിക്കാനാവില്ലെന്ന ട്രോളോടെയായിരുന്നു ബിജെപിയുടെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിലെ പോസ്റ്റ് ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ട് റിട്വീറ്റ് ചെയ്തതോടെ ട്വിറ്ററിലെ ട്രോളന്‍മാരും ഇതേറ്റു പിടിച്ചു. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് രാഹുലിനെ കണക്കറ്റു പരിഹസിക്കുന്ന പോസ്റ്റുകളാണ് പിന്നീട് പ്രചരിച്ചത്.

Latest News