പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ നിയന്ത്രണം വിട്ട കാറിടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു

കോഴിക്കോട് -  പൂര്‍ണ്ണ ഗര്‍ഭിണിയായ കാല്‍നടയാത്രക്കാരിയെ കാറിടിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുണ്ടായ അപകടത്തില്‍ കടലുണ്ടി കടവ് സ്വദേശിനി അനീഷയുടെ  ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപമുള്ള ലാബില്‍ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്ന യുവതിയെ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാര്‍ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസ്രാവമുണ്ടായി. യുവതിയെ സര്‍ജറിയ്ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് നടത്തിയ പരിശോധനയിലാണ് ഗര്‍ഭസ്ഥ ശിശു മരിച്ചെന്ന് കണ്ടെത്തിയത്.

 

Latest News