റിയാദില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

റിയാദ് - തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. മെയിന്‍ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി കാറിലെ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. കാറില്‍ തീ ആളിപ്പടര്‍ന്നതിന്റെയും സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.

 

 

Latest News