എം.ടി സൂചിപ്പിച്ച ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ ദല്‍ഹിയിലും- ശശി തരൂര്‍

തിരുവനന്തപുരം- എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശം ആരെ ഉദ്ദേശിച്ചാണെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ശശി തരൂര്‍ എംപി. ഉദ്ദേശിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരത്തും മറ്റൊരാള്‍ ന്യൂദല്‍ഹിയിലും ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ ഭക്തി അപകടകരമാണെന്ന് ബി.ആര്‍ അംബേദ്ക്കര്‍ ഒരു കാലത്ത് പറഞ്ഞിരുന്നുവെന്നും അതേകാര്യം തന്നെയാണ് എം.ടിയും പറഞ്ഞതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
'ദൈവത്തെ പോലെ രാഷ്ട്രീയ നേതാവിന് ജനങ്ങള്‍ ഭക്തി കൊടുക്കുന്നത് അര്‍ഥമില്ലാത്ത കാര്യമാണ്. എഴുത്തുകാര്‍ക്ക് എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ അവകാശമുണ്ട്. നമ്മുടെ സമൂഹത്തില്‍ കാണുന്ന കാര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. അഭിപ്രായമുണ്ടെങ്കില്‍ എഴുതാം. പണ്ടുകാലത്ത് പറഞ്ഞതുത്തന്നെ പറയാന്‍ തോന്നിയാല്‍ അതിന്റെ തുടരുന്ന പ്രാധാന്യം കണ്ടിട്ടാവുമല്ലോ പറയുന്നത്'- ശശി തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി മുഖ്യാതിഥിയായി എം.ടി നടത്തിയ പ്രസംഗമാണ് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായത്.

 

Latest News