കോഴിക്കോട്ട് കാര്‍ കത്തി പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു, സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം തുടങ്ങി

കോഴിക്കോട് - കൂടരഞ്ഞിയിലെ പുന്നക്കലില്‍ ചപ്പാത്ത് കടവില്‍ കാര്‍ കത്തി മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കല്‍ സ്വദേശി അഗസ്റ്റയ്ന്‍ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്.

 

Latest News