കേന്ദ്ര അവഗണന: പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം - കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന  സാഹചര്യം  സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,  പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച.

കേന്ദ്രം സൃഷ്ടിക്കുന്ന പ്രതിസന്ധി പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുന്നത് ഇതാദ്യമാണ്.

 

Latest News