Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കടമുറിയിൽ കാണപ്പെട്ട തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം

വടകര -വടകരക്കടുത്ത  കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ ഇന്നലെ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന്‌സംശയം. ദേശീയ പാത പരിഷ്കരണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത് തലയോട്ടിക്കടുത്ത് കണ്ട വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ കൊയിലാണ്ടി സ്വദേശിയുടേതന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ യുവാവിനെ ആറ് മാസത്തോളമായി കാണാനില്ലെന്ന് പരാതി നിലവിലുണ്ട്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാവൂ. പ്ലാസ്റ്റിക്ക് ,പേപ്പർ അവശിഷ്ടങ്ങൾക്കിടയിലാണ്  തലയോട്ടി ഉണ്ടായിരുന്നത്. പിന്നീട് അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. റൂറൽ എസ്. പി അരവിന്ദ്‌ സുകുമാരന്റെ നേതൃത്വത്തിൽ ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. വിര ലടയാള ഫോറൻസിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി..

Latest News