പ്രവാസി വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍

കോട്ടയം - അടിച്ചിറയില്‍ വീടിനുള്ളില്‍ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി.കോട്ടയം അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി.അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങള്‍ക്കു മുന്‍പാണ് മടങ്ങിയെത്തിയത്.രാവിലെ വീട്ടിലെ കിടപ്പു മുറിയില്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയില്‍ ലൂക്കോസിനെ ഭാര്യയാണ്  കണ്ടത്.തുടര്‍ന്ന് ഇവര്‍ ഗാന്ധിനഗര്‍ പോലീസില്‍ വിവരം നല്‍കി. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി വിശദ പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

പിക്ക് ചെയ്യാന്‍ സുന്ദരിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് വിളിക്കുന്നു; മെസേജ് തുറക്കരുത് 

പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്

Latest News