വീണ്ടും കഅ്ബയുടെ തിരുമുറ്റത്ത്; വൈറലായി ക്രിസ്റ്റിയാന-video

ഫ്രം എം.ടി.വി ടു മക്ക എന്ന പുസ്തകത്തിലൂടെ ഇസ്ലാമിലെത്തിയ കഥ പറയുന്ന മുന്‍ എം.ടി.വി യൂറോപ്പ് അതാരക ക്രിസ്റ്റ്യാന ബെക്കര്‍ 12 വര്‍ഷത്തെ ഇടവേളക്കുശേഷം ഈ വര്‍ഷം വീണ്ടും ഹജ് നിര്‍വഹിച്ചു.
 
സുരക്ഷിതമായും സുഗമമായും ഹജ് നിര്‍വഹിക്കാന്‍ സൗദി അറേബ്യ ഒരുക്കുന്ന സൗകര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ ക്രിസ്റ്റിയാനക്ക് നൂറു നാവ്. പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്രക്കുള്ള സൗകര്യങ്ങള്‍ക്കു പുറമെ, സുരക്ഷാ, മെഡിക്കല്‍ സംവിധാനങ്ങള്‍ അവര്‍ എടുത്തു പറയുന്നു.


2001 ല്‍ ഉംറയും 2006 ല്‍ ഹജും നിര്‍വഹിച്ച ശേഷമാണ് ക്രിസ്റ്റ്യാന ബെക്കര്‍ ഫ്രം എം.ടി.വി ടു മെക്ക: ഹൗ ഇസ്്‌ലാം ഇന്‍സ്പയേര്‍ഡ് മൈ ലൈഫ് എന്ന പുസ്തകമെഴുതിയത്.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ ഇംറാന്‍ ഖാനെ കണ്ടുമുട്ടിയതിനുശേഷമാണ് ഇസ്ലാമിലേക്കുള്ള തന്റെ ആത്മീയ യാത്ര ആരംഭിച്ചതെന്ന് ഈ പുസ്തകത്തില്‍ അവര്‍ പറയുന്നു.


2006 നുശഷം ഇതുവരെ സൗദി അറേബ്യന്‍ അധികൃതര്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിസ്മയിപ്പിക്കുന്നതാണെന്ന് എസ്.പി.എക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

12 വര്‍ഷത്തിനുശേഷം വീണ്ടും കഅ്ബാലയത്തിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ അനുഭവിച്ച നിര്‍വൃതി പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്ന് ക്രിസ്റ്റ്യാന ബെക്കര്‍ പറഞ്ഞു.
സി.ഐ.സിക്കുവേണ്ടി മാധ്യമപ്രവര്‍ത്തകന്‍ ഇസ്സാം അല്‍ ഗാലിബും സെഫ് അല്‍ മുതൈരിയും പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വിശുദ്ധ ഹറമിലും കഅ്ബക്ക് ചുറ്റുമുള്ള ദൃശ്യങ്ങള്‍ സ്മാര്‍ട്ട് ഫോണിലാണ് പകര്‍ത്തിയത്.

Latest News