എം ടി യുടെ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ല, വിവാദത്തില്‍ കക്ഷി ചേരേണ്ടതില്ലെന്ന് സി പി എം

തിരുവനന്തപുരം -  എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ലെന്നും വിവാദത്തില്‍ കക്ഷി ചേരേണ്ടതില്ലെന്നും സിപി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ഇപ്പോള്‍ പ്രസംഗത്തില്‍ പറഞ്ഞ അതേ കാര്യം മുന്‍പും എം ടി എഴുതിയിട്ടുണ്ട്. ഇ എം എസിനെ അനുസ്മരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു. എം ടിയുടെ പ്രസംഗത്തിലെ പരാമര്‍ശവും ലേഖനവും തമ്മില്‍ ഉള്ളടക്കത്തില്‍ ചെറിയ വ്യത്യാസം മാത്രമാണുളളതെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

 

Latest News