വിമാന യാത്രാക്കൂലി: പാര്‍ലമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമില്ലെന്ന് കെ. മുരളീധരന്‍ എം.പി

കോഴിക്കോട് - അമിതമായ വിമാന യാത്രാക്കൂലി വിഷയത്തില്‍ പാര്‍ലമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ തയാറാകാത്ത അവസ്ഥയാണെന്ന് കെ. മുരളീധരന്‍ എം.പി. ഇന്‍ഡോ അറബ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പ്രവാസി ഭാരതീയ ദിനം സംസ്ഥാനതല ആഘോഷം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടവകാശ വിഷയത്തിലും പ്രവാസികള്‍ ഏറെ അവഗണനയാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത പ്രവാസി ദിനത്തിനെങ്കിലും പ്രവാസികളുടെ വിഷയങ്ങളില്‍ പരിഹാരം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാക് ബില്‍ഡേര്‍സ് മാനേജിങ് ഡയരക്ടര്‍ കെ. മുസ്തഫ,
യൂനിമണി വൈസ് പ്രസിഡന്റ് ആന്‍ഡ് സോണല്‍ ഹെഡ് പി. സുനില്‍ ബാബു, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍ , ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് രൂപേഷ് കോളിയോട്ട് എന്നിവര്‍ കെ മുരളീധരനില്‍ നിന്നും പുരസ്‌കാരങ്ങള്‍  ഏറ്റുവാങ്ങി.ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം ബാലകൃഷ്ണന് വേണ്ടി ഫോട്ടോഗ്രാഫര്‍ ദിനേശിന് ആറ്റക്കോയ പള്ളിക്കണ്ടി സമ്മാനിച്ചു.
കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു, കെ.ടി. വാസുദേവന്‍, പി.ടി. നിസാര്‍ , ജെ. ജയന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.  ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും കോയട്ടി മാളിയേക്കല്‍
നന്ദിയും പറഞ്ഞു.

 

Latest News