Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങൾ കേന്ദ്ര ഗവൺമെന്റിന് വേണ്ടി പാദപൂജ ചെയ്യുന്നു- എം.ബി രാജേഷ്

കോഴിക്കോട് - ഇന്ത്യയിലെ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന് വേണ്ടി പാദപൂജ നടത്തുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനിൽ കഥ വേദിയിൽ ' എന്റെ നാടുകടത്തൽ : സ്വദേശാഭിമാനി ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.  സ്വദേശാഭിമാനിയെ നാടുകടത്തിയത് തിരുവിതാംകൂർ  രാജാധികാരത്തിനെതിരെ എഴുതിയതുകൊണ്ടാണ്. നാടുകടത്തൽ നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി   അന്നത്തെ പല മാധ്യമങ്ങളും ഇക്കാര്യത്തിൽ അന്നത്തെ ഭരണത്തെ വിമർശിച്ചിരുന്നു. അന്നത്തെ കാലത്ത് മാധ്യമങ്ങൾക്കെതിരെ ഉണ്ടായ പ്രശ്നങ്ങളും മാധ്യമങ്ങൾക്കെതിരെ ഇന്നുണ്ടാകുന്ന പ്രശ്നങ്ങളും തമ്മിൽ സാദൃശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 അധികാരത്തിന്  കീഴടങ്ങിയാണ് ഇന്ന്  മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതന്നെ  നിരീക്ഷിച്ച എം ബി രാജേഷ്  കേന്ദ്ര ഭരണകൂടവുമായി സഖ്യത്തിലാണ് മാധ്യമങ്ങൾ എന്നും  കൂട്ടിച്ചേർത്തു.  വാർത്തകൾ ചരക്കുവത്ക്കരിക്കപ്പെടുന്നുവെന്നും ആളുകളെ ആകർഷിക്കുക മാത്രമാണ് ഇന്ന് വാർത്തകളുടെ ലക്ഷ്യമെന്നും പുതിയകാലം വാർത്തധിക്യകാലമാണെന്നും  ഭരണകൂടങ്ങൾ എന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയാണ് ചെയ്യണ്ടേത്.  പ്രധാന വാർത്തകളെ   അപ്രധാന വാർത്തകളാക്കി മാറ്റുന്നുവെന്നുള്ള അഭിപ്രായം തനിക്കുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

Latest News