Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉമറലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ ഉസ്‌വ സമൂഹ വിവാഹം നടന്നു

മലപ്പുറം-സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈ.പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗ ദിനത്തോടനുബന്ധിച്ച് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമറലി ശിഹാബ് തങ്ങള്‍ വെഡിംഗ് എയ്ഡ് (ഉസ്‌വ) ഏഴാമത് സമൂഹ വിവാഹം പാണക്കാട് ജുമാ മസ്ജിദില്‍ നടന്നു. തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ അഞ്ച് പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ ആശ്രിതരുടെ വിവാഹമാണ് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ഏറ്റെടത്തു നടത്തിയത്.
എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ്  ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്‌വ ജില്ലാ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നികാഹിന് കാര്‍മ്മികത്വം വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്്ദുസ്സലാം മുസ്‌ലിയാര്‍ വടക്കേകാട്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി സ്വാര്‍ണാഭാരണം വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തി. ഉസ് വ കണ്‍വീനര്‍ ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട് ഖുതുബ നിര്‍വ്വഹിച്ചു.
പി. ഉബൈദുല്ല എം.എല്‍.എ, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാടാമ്പുഴ മൂസ ഹാജി, നൗഷാദ് മണ്ണിശ്ശേരി, പി.കെ അസ്‌ലു, സി.ടി മുഹമ്മദ് കൊണ്ടോട്ടി, എം.എം. കുട്ടി മൗലവി, ബുറാക് മാനു ഹാജി, എ.കെ മുസ്തഫ, പാലക്കന്‍ മുത്തു പൂക്കോട്ടൂര്‍, പി.എ മൗലവി അച്ചനമ്പലം, യൂനുസ് ഹാജി ഇന്ത്യനൂര്‍, യൂസുഫ് കൊന്നോല, ഒ.പി കുഞ്ഞാപ്പു ഹാജി, കെ.സി ബാവ, സയ്യിദ് അന്‍വര്‍ താജ്, മുഹമ്മദലി ഹാജി ഏറിയാട്, മാട്ര കമ്മുണ്ണി ഹാജി, പറമ്പില്‍ ബാവ ഹാജി,
ഹംസ ഹാജി മൂന്നിയൂര്‍, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സി. അബ്ദുല്ല മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി, ഡോ. ബശീര്‍ പനങ്ങാങ്ങര, അബ്ദുല്‍ മജീദ് ദാരിമി വളരാട്, സുല്‍ഫിക്കര്‍ അരീക്കോട്,പി.കെ ലത്തീഫ് ഫൈസി,  കെ.പി ചെറീത് ഹാജി കുറ്റാളൂര്‍, വി മുസ്തഫ, ഐ.പി ഉമര്‍ വാഫി കാവനൂര്‍, ശിഹാബുദ്ദീന്‍ റഹ്മാനി മമ്പാട് സംബന്ധിച്ചു.

പടം-
പാണക്കാട് ജുമാമസ്്ജിദില്‍ നടന്ന ഉസ്‌വ സമൂഹ വിവാഹത്തില്‍ നിന്ന്.

 

Latest News