നാടുവിട്ട 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ വടകര സ്വദേശി അറസ്റ്റില്‍

തലശ്ശേരി-  നാടുവിട്ട 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വടകര സ്വദേശി പിടിയില്‍.  വടകര ബീച്ച് പരിസരത്തെ മല്‍സ്യബന്ധന ത്തൊഴിലാളിയായ അഷ്‌റഫി (48)നെയാണ് കൊളവല്ലൂര്‍ സി.ഐ എന്‍. പ്രജീഷ്, എസ്.ഐ പി.ബി പ്രശോഭ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16കാരനെയാണ് പ്രതി പീഡനത്തിനിരയാക്കിയത്.

രണ്ട് ദിവസം മുമ്പാണ് കുട്ടി വീട് വിട്ടിറങ്ങിയത്.  മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെ വടകര റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി. എഫ് ഉദ്യോഗസ്ഥരാണ് പോലീസ് നല്‍കിയ വിവര പ്രകാരം കുട്ടിയെ കണ്ടെത്തിയത്.

 പ്ലസ്ടു വിദ്യാര്‍ത്ഥിയായ 16 കാരന്‍ വീടു വിട്ടിറങ്ങുകയും തലശ്ശേരിയില്‍ നിന്ന് ട്രെയിനിൽ വടകരയിലെത്തുകയും ചെയ്തപ്പോഴാണ് രാത്രി അഷ്‌റഫിന്റെ കെണിയില്‍ വീണത്.എങ്ങോട്ടും പോകാന്‍ ഇനി വണ്ടി കിട്ടില്ലെന്ന് പറഞ്ഞ് സ്വന്തം സ്‌കൂട്ടറില്‍ വടകര നഗരസഭയ്ക്കടുത്ത ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു .പ്രകൃതി വിരുദ്ധ പീഡനത്തിന് ശേഷം കുട്ടിയെ  സ്‌കൂട്ടറില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൊണ്ടുവിടുകയും ചെയ്തു. ഇതിനുശേഷ മാണ് ആര്‍.പി.എഫ് കുട്ടിയെ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതും പിടികൂടിയതും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News