Sorry, you need to enable JavaScript to visit this website.

വടകര കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കോഴിക്കോട് - വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടത്. ആറു മാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു

 

 

Latest News