മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂര്‍ - തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോടന്നൂര്‍ സ്വദേശി പോള്‍ (64) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു മടവാക്കര സ്വദേശി കൊച്ചു പോള്‍ എന്ന രവിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാല ഇറച്ചി മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ട് മണിയോടെ ഇരുവരും മാര്‍ക്കറ്റില്‍ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോള്‍ രവിയുടെ മുഖത്തടിച്ചു. ഈ വൈരാഗ്യത്തെ തുടര്‍ന്നാണ് രവി പോളിനെ കൊല്ലാന്‍ തീരുമാനിച്ചത്. രാത്രി പതിനൊന്ന് മണിയോടെ, ഉറങ്ങുകയായിരുന്ന പോളിന്റെ തലയില്‍ രവി മരത്തടികൊണ്ട് അടിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടന്നിരുന്ന പോളിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. രവിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News