ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ല,  രാഹുലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി

ഗുവാഹതി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞു. യാത്രക്കായി കോണ്‍ഗ്രസ് ഇനിയും അനുമതി തേടിയിട്ടില്ലെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈവേ വഴി യാത്ര നടത്താമെന്നും ഗുവഹത്തി നഗരപരിധിയില്‍ രാവിലെ 8 മണിക്ക് മുന്‍പ് നടത്തണം സര്‍ക്കാര്‍ നിര്‍ദേശിച്ചു. കൂടാതെ അധ്യയന ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൗണ്ട് വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Latest News