ഹരിപ്പാട്- പതിനാലു വയസ്സായ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയില്‍ കാശിനാഥനെയാണ് (20) കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ശേഷമാണ് ഫോട്ടോകള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.