അജ്മാനില്‍ നിയമക്കുരുക്കില്‍പ്പെട്ട കട്ടപ്പന സ്വദേശിക്ക് മോചനം

ഇടുക്കി- റിയല്‍ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട നിയമക്കുരുക്കില്‍ യു. എ. ഇയിലെ അജ്മാനില്‍ അകപ്പെട്ടുപോയ കട്ടപ്പന സ്വദേശിയായ യുവാവിന് മോചനം. ഇടുക്കി എം. പി ഡീന്‍ കുര്യാക്കോസിന്റെ ഇടപെടലിലാണ് ജോയല്‍ മാത്യു എന്ന യുവാവിന്റെ മോചനം സാധ്യമായത്. കേസുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് അധികാരികളുമായി സംസാരിക്കുവാന്‍ എം.പി, ദുബായ് ഇന്‍കാസ് പ്രസിഡന്റ് നദീര്‍ കാപ്പാടിനെയും,ഇന്‍കാസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഖില്‍ തൊടീക്കക്കളത്തിനെയും ഏല്‍പ്പിക്കുകയും തുടര്‍ന്ന് അവരുടെ ഇടപെടലുകള്‍ നിമിത്തം വലിയൊരു തുക ഒഴിവാക്കുകയുമായിരുന്നു. അധികാരികള്‍ ആവശ്യപ്പെട്ട ബാക്കി തുക സുമനസുകളുടെ സഹായത്താല്‍ സ്വരൂപിക്കുകയും ബന്ധപ്പെട്ട ഓഫീസ് അധികൃതര്‍ക്കു ജോയലിന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അജ്മാന്‍ മുന്‍സിപ്പാലിറ്റിയില്‍ വര്‍ഷങ്ങളായി നിലനിന്ന കേസ് പിന്‍വലിക്കുകയും ജോയലിനെ യു. എ. ഇയില്‍ നിയമവിധേയ താമസക്കാരന്‍ ആക്കുകയും ചെയ്തു.

Latest News