പ്രസവത്തിന് പിന്നാലെ മലയാളി യുവതി ഗൾഫിൽ മരിച്ചു

കോഴിക്കോട് / മനാമ - കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ മലയാളി യുവതി ബഹ്‌റൈനിൽ മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സിയുടെ ഭാര്യ ജിൻസി(34)യാണ് മരിച്ചത്. 
 ആശുപത്രിയിൽ വച്ച് പെൺകുഞ്ഞിന് ജന്മം നല്കിയതിന് പിന്നാലെയായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. അഞ്ചുവർഷം മുമ്പാണ് ജിൻസി ഫാമിലി വിസയിൽ ബഹ്‌റൈനിലെത്തിയത്. ഭർത്താവ് ഒന്നര പതിറ്റാണ്ടായി അൽഅറബി ഇന്റർനാഷണൽ ഡെക്കറേഷൻസിലെ ജീവനക്കാരനാണ്.
 

Latest News