Sorry, you need to enable JavaScript to visit this website.

എം ആധാർ ആപ്: കുടുംബാംഗങ്ങളുടെ ആധാർ ഒരു കുടക്കീഴിൽ

ആധാർ വിവരങ്ങൾ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാർ ആപ്പിൽ ചേർക്കാൻ സൗകര്യം. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നത് പ്രയോജനപ്രദമാണ്. അവശ്യഘട്ടങ്ങളിൽ കുടുംബാംഗങ്ങളിൽ ഓരോരുത്തരുടേയും ആധാർ കാർഡ് അന്വേഷിക്കേണ്ടതില്ല. കുടുംബാംഗങ്ങളെ എം ആധാർ ആപ്പിൽ ചേർത്താൽ അവശ്യഘട്ടത്തിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇകെവൈസി ഡൗൺലോഡ് ചെയ്യാനും ആധാർ ലോക്ക് ചെയ്യാനും അൺലോക്ക്  ചെയ്യാനും മറ്റു ഫീച്ചറുകൾ പ്രയോജനപ്പെടുത്താനും സാധിക്കും. ഉപയോക്താവിന്റെ പിൻ ഉപയോഗിച്ച് തന്നെ കുടുംബാംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള മറ്റു ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ കഴിയും വിധമാണ് ക്രമീകരണം.
ആധാറുമായി മൊബൈൽ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന രജിസ്‌റ്റേർഡ് അംഗത്തിന് മാത്രമേ കുടുംബാംഗങ്ങളെ എം ആധാർ ആപ്പിൽ ചേർക്കാൻ സാധിക്കൂ.
കുടുംബാംഗത്തിന്റെ മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.  എം ആധാർ ആപ് തുറന്ന ശേഷം ആഡ് പ്രൊഫൈൽ തെരഞ്ഞെടുത്ത ശേഷം  കുടുംബാംഗങ്ങളുടെ ആധാർ നമ്പർ നൽകിയാൽ മതി.
വിശദാംശങ്ങൾ വെരിഫൈ ചെയ്ത ശേഷം വ്യവസ്ഥകൾ അംഗീകരിച്ച് മുന്നോട്ടു പോയ ശേഷം കുടുംബാംഗത്തിന്റെ രജിസ്‌റ്റേർഡ് മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നൽകുക. ഇതിലൂടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ പ്രൊഫൈൽ ചേർക്കുന്ന നടപടികൾ അന്തിമമായി. ഒരേ സമയം ഒരാളുടെ എം.ആധാർ ആപ്പിൽ  അഞ്ചു കുടുംബാംഗങ്ങളെ വരെ മാത്രമേ ചേർക്കാൻ സാധിക്കൂ.

Latest News