Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പിന്റെ പച്ച മാറ്റാം; പുതിയ ഫീച്ചർ വരുന്നു 

വാട്‌സ്ആപ്പിന്റെ പച്ച നിറം മാറ്റാനാകുന്ന പുതിയ ഫീച്ചർ വരുന്നു. ഉപയോക്താക്കളുടെ സൗകര്യാർഥം  തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. പുതിയതായി അവതരിപ്പിക്കാൻ പോകുന്ന തീം ഫീച്ചറും ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ ഡിഫോൾട്ട് തീം മാറ്റി പുതിയ തീം നൽകാൻ ഉപയോക്താക്കൾക്ക് തന്നെ കഴിയുന്ന തരത്തിലുള്ള ക്രമീകരണം  വരുമെന്നാണ് വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളിൽ എത്തിക്കുന്ന വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട്.  
ഇതിനായി വാട്‌സ്ആപ്പിൽ പുതിയ സെക്ഷൻ വരുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ ബ്രാൻഡിങ് നിറം മാറ്റാൻ കഴിയുന്ന വിധമാണ് സംവിധാനം. നിലവിൽ വാട്‌സ്ആപ്പിന്റെ ബ്രാൻഡിങ് നിറം പച്ചയാണ്. ഇതിന് പകരം നീല, വെള്ള, കോറൽ, പർപ്പിൾ എന്നി നിറങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചർ വരുന്നത്. ഇത് കാഴ്ചയിൽ നവ്യാനുഭൂതി നൽകുമെന്നാണ്  കമ്പനി അവകാശപ്പെടുന്നത്. കാഴ്ച പരിമിതിയുള്ളവർക്കും പ്രയോജനപ്പെടുന്ന വിധമാണ് ക്രമീകരണം ഒരുക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 

Latest News