അഫ്ഗാനിൽ ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം

കാബൂൾ - അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായാണ് റിപോർട്ടുകൾ. കാബൂളിൽ നിന്ന് 241 കിലോമീറ്റർ അകലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ ഭാഗമായി ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും ജമ്മുകശ്മീരിലും പാകിസ്താനിലെ ലാഹോറിലും ഇസ്‌ലാമാബാദിലും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായും മാധ്യമങ്ങൾ റിപോർട്ട ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയാണ് ഭൂചലനമുണ്ടായത്.
 

Latest News