ചെന്നൈ-തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് ധര്‍മപുരി പോലീസ്. ധര്‍മപുരിയിലെ കത്തോലിക്കാ പള്ളിയില്‍ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമം അടക്കം വകുപ്പുകള്‍ ചുമത്തി.
പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂര്‍ദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്. പള്ളിപ്പെട്ടി സ്വദേശി കാര്‍ത്തിക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. എന്‍ മണ്‍ എന്‍ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളിയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ എതിര്‍ക്കുകയായിരുന്നു. മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ എതിര്‍ത്തത്.
പതിനായിരം പേരെ കൂട്ടി ധര്‍ണ നടത്തിയാല്‍ എന്ത് ചെയ്യുമെന്ന് അണ്ണാമലൈ തിരിച്ചുചോദിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് യുവാക്കളെ മാറ്റിയത് . അതിനുശേഷം അണ്ണാമലൈ പള്ളിക്കുള്ളില്‍ കയറി പ്രാര്‍ത്ഥിച്ചു. 153 (അ) , 504, 505(2) വകുപ്പുകള്‍ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്.
വായിക്കുക
പ്രവാസികള്‍ക്ക് തിരിച്ചടിയായി ആദായ നികുതി നോട്ടീസ്; ആരൊക്കെ കുടുങ്ങും