റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രചരണം ക്രിസ് ക്രിസ്റ്റി അവസാനിപ്പിച്ചു; നിക്കി ഹേലിക്ക് സാധ്യത വര്‍ധിച്ചു

ന്യൂജേഴ്‌സി- ക്രിസ് ക്രിസ്റ്റി റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രചാരണം അവസാനിപ്പിച്ചതോടെ ന്യൂ ഹാംഷെയറില്‍ നിക്കി ഹേലിയുടെ സാധ്യത വര്‍ധിച്ചു. ഇതോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംപ്, ഡിസന്റിസ്, നിക്കി ഹേലി ത്രികോണ മത്സരമായി. അതോടെയാണ് ഹേലിയുടെ സാധ്യത വര്‍ധിച്ചത്. 

ജയിക്കാന്‍ വേണ്ടി കള്ളം പറയുന്നതിനേക്കാള്‍ സത്യം പറഞ്ഞ് തോല്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ക്രിസ്റ്റി ന്യൂ ഹാംഷെയറിലെ വിന്‍ഹാമില്‍ അനുയായികളോട് പറഞ്ഞത്. 

ഡൊണാള്‍ഡ് ട്രംപിന്റെ  ഏറ്റവും രൂക്ഷമായ വിമര്‍ശകനായിരുന്നു മുന്‍ ന്യൂജേഴ്‌സി ഗവര്‍ണറായ ക്രിസ് ക്രിസ്റ്റി. 

ട്രംപ് വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനുവരി 23ന് നടക്കുന്ന പ്രൈമറിക്ക് മുമ്പ് രംഗത്തു നിന്നും മാറാന്‍ ക്രിസ് ക്രിസ്റ്റിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. ട്രംപ് ശരാശരി 50 ശതമാനത്തില്‍ താഴെ വോട്ടുനേടുന്ന സംസ്ഥാനമാണ് ന്യൂ ഹാംഷെയര്‍.

യു. എന്‍. എച്ച്/ സി. എന്‍. എന്‍ പുതിയ സര്‍വേയില്‍ ക്രിസ്റ്റിയുടെ പിന്തുണക്കാരില്‍ 65 ശതമാനം പേരും ക്രിസ്റ്റി മത്സരത്തില്‍ ഇല്ലെങ്കില്‍ വോട്ട് ഹേലിക്കായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. 

Latest News