മാവോയിസ്റ്റ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി

കൊച്ചി- സി. പി. ഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എന്‍. ഐ. എ കോടതിയില്‍ ഹാജരാക്കിയ റാവുവിനെ റിമാന്‍ഡ് ചെയ്തു. സഞ്ജയ് ദീപകിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നല്‍കും.

സെപ്റ്റംബറില്‍ തെലങ്കാനയിലാണ് സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പൊലീസിന്റേയും ദേശീയ അന്വേഷണ ഏജന്‍സികളുടെയും നോട്ടപ്പുള്ളിയായിരുന്ന ദീപക് റാവുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

Latest News