ഭാരത് ജോഡോ ന്യായ് യാത്ര ഉദ്ഘാടനത്തിന് മണിപ്പൂരില്‍ ഉപാധികളോടെ അനുമതി

ഇംഫാല്‍- രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഉദ്ഘാടനത്തിന് മണിപ്പൂര്‍ സര്‍ക്കാര്‍ ഉപാധികളോടെ അനുമതി നല്‍കി. റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുക, ഇവരുടെ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികള്‍.  

നേരത്തെ നിശ്ചയിച്ചിരുന്ന മൈതാനത്തിന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ് യാത്രയ്ക്ക് അനുമതി നിരസിച്ചത്. 14ന് ഇംഫാലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

Latest News