Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് എന്‍.എസ്.എസ്

കോട്ടയം - അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി. ശ്രീരാമതീര്‍ത്ഥട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന രാമക്ഷേത്രപ്രതിഷ്ഠാചടങ്ങില്‍ കഴിയുമെങ്കില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

'അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് ആ സംരംഭത്തെ ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാന്‍. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ  എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കും'.

'എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടിയോ അല്ല എന്‍.എസ്.എസ്. ഈ നിലപാട് സ്വീകരിക്കുന്നത്. ഈശ്വരവിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണഘട്ടം മുതല്‍ എന്‍.എസ്.എസ്. ഇതിനോട് സഹകരിച്ചിരുന്നു' എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

 

Latest News