Sorry, you need to enable JavaScript to visit this website.

ഗവർണർക്കൊപ്പമുള്ള പരിപാടി ബഹിഷ്‌കരിച്ച് മലപ്പുറം ഡി.സി.സി നേതൃത്വം; പങ്കെടുത്ത് സുധീരനും ചെന്നിത്തലയും

- ഭരിക്കുന്നവർ തന്നെ നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നുവെന്ന്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ    
(എരമംഗലം) 
മലപ്പുറം - ഡി.സി.സി നേതൃത്വത്തിന്റെ ബഹിഷ്‌കരണ വിവാദങ്ങൾക്കിടെ  ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പമുള്ള പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചതിന്റെ പേരിൽ മലപ്പുറത്തെ ഡി.സി.സി പ്രസിഡൻറ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നത്. 
 എന്നാൽ, മലപ്പുറം ജില്ലയിലെ പൊന്നാനി എരമംഗലത്തു നടന്ന പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ വി.എം സുധീരനും രമേശ് ചെന്നിത്തലയും ഗവർണർക്കൊപ്പം വേദി പങ്കിട്ടു. എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകർ വഴിമധ്യേ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചപ്പോൾ  ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചതിനെ തുടർന്ന് ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ മാറി നിൽക്കുകയായിരുന്നു. മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് വി.എസ് ജോയ്, മുൻ മന്ത്രിയും വണ്ടൂർ എം.എൽ.എയുമായ എ.പി അനികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കളാണ് പരിപാടി ബഹിഷ്‌കരിച്ചത്.
 ചടങ്ങിൽ ഭരിക്കുന്നവർ തന്നെ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് പ്രതിഷേധമല്ല, ക്രിമിനൽ പ്രവർത്തനമാണ്. അക്രമം നടത്തുന്നവരെ ക്രിമിനൽ എന്ന് തന്നെയാണ് വിളിക്കുക. ഗവർണറുടെ വാഹനത്തെ ഇടിക്കുന്നത് പ്രതിഷേധമായി കാണാനാകില്ല. ഇവിടെ നിന്ന് കുറച്ചകലെ കുറച്ചാളുകൾ കരിങ്കൊടിയുമായി ഉണ്ടായിരുന്നു. ആരാണ് ഇവരെന്ന് ചോദിച്ചപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകരാണെന്നായിരുന്നു മറുപടിയെന്നും ഗവർണർ വ്യക്തമാക്കി. പറഞ്ഞു.

Latest News