മലപ്പുറം വേങ്ങരയില്‍ വന്‍ തീപിടിത്തം, ഗോഡൗണ്‍ കത്തി നശിച്ചു

മലപ്പുറം - മലപ്പുറം വേങ്ങരയില്‍ വന്‍ തീപിടിത്തം. വേങ്ങര പുത്തന്‍പറമ്പിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴെ ഭാഗം മുഴുവന്‍ കത്തിനശിച്ചു. രണ്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ  കാരണം വ്യക്തമല്ല.

 

Latest News