മലപ്പുറത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം - മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണ്ണര്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടിയുമായി ഗവര്‍ണ്ണറുടെ വാഹന വ്യൂഹത്തിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു പ്രതിഷേധക്കാര്‍. കോണ്‍ഗ്രസിന്റെ പരിപാടിയില്‍ ഗവര്‍ണ്ണര്‍ പങ്കെടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് എസ് എഫ് ഐയും വ്യക്തമാക്കിയിരുന്നു.

 

Latest News