സവാദ് ആയുധം മാത്രം, കെവെട്ടാന്‍ അയച്ചവരാണ് ശരിക്കും പ്രതികളെന്ന് പ്രൊഫ. ടി ജെ ജോസഫ്

കൊച്ചി - തന്നെ സംബന്ധിച്ചിടത്തോളം തന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് ഇരയായ പ്രൊഫ. ടി ജെ ജോസഫ്.  കേസിലെ മുഖ്യപ്രതി സവാദിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 13 വര്‍ഷത്തിന് ശേഷം ഒരു പ്രതി പിടിയിലാവുന്നത് നാട്ടിലെ പൗരന്‍ എന്ന നിലയില്‍ അഭിമാനാര്‍ഹമായ സംഗതിയാണ്. ഒരു ഇര എന്ന നിലയില്‍ ഇതില്‍ പ്രത്യേകിച്ച് കൗതുകമില്ലെന്നും പ്രൊഫ. ടി ജെ ജോസഫ് പറഞ്ഞു. ഒന്നാം പ്രതി എന്നത് കേസ് ഡയറിയിലാണ.് കേസിലെ കാര്യത്തില്‍ ഏറ്റവും മുറിവേല്‍പ്പിച്ചയാളെന്ന നിലയിലാണ് മുഖ്യപ്രതിയായി സവാദിനെ കാണുന്നത്. എന്നെ സംബന്ധിച്ച് കേസിലെ മുഖ്യപ്രതി എന്നത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്. തീരുമാനം എടുത്തവരാണ്. ശരിക്കും സവാദ് ആയുധം മാത്രമാണ്. കൈവെട്ടാനുള്ള ആക്രമണത്തിന് അയച്ചവരാണ് ശരിക്കും പ്രതി. ഒരു പൗരന്‍ എന്ന നിലയില്‍ സവാദിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കൗതുകം ഉണ്ട്.- അദ്ദേഹം പറഞ്ഞു.

 

Latest News