കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ മരിച്ചു, മുതിര്‍ന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

ലക്‌നൗ - കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ മരിച്ചു. മുതിര്‍ന്ന രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു പിയിലെ അമോറയില്‍ ഒന്നിച്ചുറങ്ങാന്‍ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങളെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.  അടച്ചിട്ട മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ വീടുകളില്‍ ഹീറ്റര്‍ ഉപയോഗിച്ചാണ് ചൂട് നിലനിര്‍ത്തുന്നത്.

 

Latest News