ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

മുംബൈ - ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകന്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.  ഐ ഡി എഫ് സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമിയെന്ന് പോലീസ് പറഞ്ഞു. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. കൊലപാതകം നടത്താന്‍ കാമുകന്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തശേഷം  ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശേഷം ഹോട്ടലില്‍നിന്നു കടന്നുകളഞ്ഞ ഷൊയെബ് ഷെയ്ഖ്  ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. യുവതിക്ക്  മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്. 2023 സെപ്റ്റംബറിലാണ് അമിത് കൗര്‍ വിവാഹമോചിതയായത്. ഇവര്‍ക്ക് ഒരുമകളുണ്ട്. 

 

Latest News