വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകം, ആണ്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം - വിതുരയില്‍ വനത്തില്‍  മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ 24കാരനായ പ്രതി അച്ചുവിനെ പോലീസ് അറസ്റ്റ് ചെയ്തു സുനില(22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ പദ്ധതിയിട്ടതായി പ്രതി പോലീസിന് മൊഴി നല്‍കി. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കെന്ന പേരില്‍ സുനില വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും സുനില വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന സുനിലയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിലയ്ക്ക് അച്ചുവുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. തുടര്‍ന്ന് അച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം  അറസ്റ്റ് ചെയ്യുകയായിരുന്നു. കഴുത്തുഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്.

 

Latest News