എല്ലാം കഴിഞ്ഞ ശേഷം നെതന്യാഹുവിനോട് ബ്ലിങ്കന്‍; ഫലസ്തീനെ അംഗീകരിക്കണം, ഇനിയും കൊല്ലരുത്

തെല്‍അവീവ്- ഇസ്രായില്‍ സൈന്യം ഗാസയില്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ദോഷം വരുത്തുന്നത്  ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിനോട് അഭ്യര്‍ഥിച്ച് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുറത്തുവിട്ടത്. പറയുന്നു.
ഒക്‌ടോബര്‍ ഏഴിലെ  ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ ബ്ലിങ്കന്‍ ആവര്‍ത്തിച്ച് അംഗീകരിച്ചുവെന്നും എന്നാല്‍ കൂടുതല്‍ സിവിലിയന്‍ ദ്രോഹങ്ങള്‍ ഒഴിവാക്കേണ്ടതിന്റെയും ഗാസയിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും  സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ഗാസയിലെ സാധാരണക്കാരില്‍ എത്തിച്ചേരുന്ന മാനുഷിക സഹായത്തിന്റെ തോത് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബ്ലിങ്കനും നെതന്യാഹുവും  ചര്‍ച്ച ചെയ്തുവെന്നും മില്ലര്‍ പറയുന്നു.
ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുന്നതുള്‍പ്പെടെ ഇസ്രായിലിനും മേഖലക്കും ശാശ്വതവും സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചു.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്

സമരത്തില്‍ ജൂതന്മാരും; ന്യൂയോര്‍ക്കില്‍ പാലങ്ങളും ടണലും ഉപരോധിച്ച് ഇസ്രായില്‍ വിരുദ്ധ പ്രതിഷേധം

Latest News