ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്‌ലറ്റിൽ രണ്ട് കോടി രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍-വിമാനത്തിന്റെ ടോയ്‌ലറ്റിലെ ഡസ്റ്റ്ബിന്‍ ക്യാബിനില്‍ ഒളിപിച്ച മൂന്നേക്കാല്‍ കിലോ സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നും കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ   പിന്നിലെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  ടേപ്പുകൊണ്ട് പൊതിഞ്ഞ  രണ്ട് സ്വര്‍ണ പാക്കറ്റുകള്‍ കണ്ടെത്തിയത്.പാക്കറ്റുകളില്‍ നിന്ന് 28 സ്വര്‍ണ കട്ടികള്‍ ലഭിച്ചു.വിമാനത്തിനുള്ളില്‍ ഒളിപ്പിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തുന്ന സംഘങ്ങളെ കസ്റ്റംസ് നിരീക്ഷിച്ച് വരികയായിരുന്നു.കസ്റ്റംസ് പിടിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ സ്വര്‍ണം വിമാനത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്ന് കസ്റ്റംസ് സംശയിക്കുന്നു. കള്ളകടത്തുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ച് വരുന്നു.

ഭാവി ഭാര്യക്കുള്ളതാണ്; അച്ഛന്റെ വാക്കുകേട്ട് നാലു വയസ്സുകാരന്‍ 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സഹപാഠിക്ക് നല്‍കി

മുസ്ലിംകള്‍ പള്ളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; ഈശ്വരപ്പയുടെ മുന്നറിയിപ്പ്

സമരത്തില്‍ ജൂതന്മാരും; ന്യൂയോര്‍ക്കില്‍ പാലങ്ങളും ടണലും ഉപരോധിച്ച് ഇസ്രായില്‍ വിരുദ്ധ പ്രതിഷേധം

 

Latest News