കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 11 ദശലക്ഷം ഡോളര്‍ നല്‍കിയിട്ടില്ല, വാഗ്ദാനം ചെയ്തിട്ടുമില്ല. എന്നാല്‍ നയങ്ങളുടെ പേരില്‍ കേരളത്തിനുള്ള സഹായം തടയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കാന്‍ ഈ വ്യാജ വാര്‍ത്തയും ഉപയോഗിക്കപ്പെടുന്നു. റൊണോള്‍ഡോ പോലും നല്‍കി, എന്നിട്ടും കണ്ടില്ലേ മോഡി..

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്തയും വ്യാജമായിരുന്നു. പ്രളയക്കെടുതി നേരിടാന്‍ നാടൊന്നാകെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണെങ്കില്‍ വ്യജ വാര്‍ത്താ നിര്‍മാണക്കാരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. പ്രളയം നക്കിത്തുടച്ച വീടുകളില്‍നിന്ന് അഭയാര്‍ഥികളായ ലക്ഷക്കണക്കിനാളുകള്‍ ജീവിതം തിരിച്ചുപിടിക്കാന്‍ മല്ലടിക്കുമ്പോള്‍ ചിത്രവധം ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു.
കേരളത്തില്‍ സംഭവിച്ച പ്രളയത്തോടൊപ്പം വ്യാജവാര്‍ത്താ പ്രളയവും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചു. വ്യാജ വാര്‍ത്താ പ്രളയത്തെ കുറിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി വിശദമായ വാര്‍ത്ത നല്‍കി.
രണ്ടു മാസത്തിനിടെ, ഇന്ത്യയില്‍ നടന്ന 20 ലേറെ ആള്‍ക്കുട്ട ആക്രമണങ്ങളുടേയും കൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നതിനിടയിലാണ് പ്രളയത്തിന്റെ പേരില്‍ വീണ്ടും ഭീതി വിതക്കാനുള്ള ശ്രമം.
ചില പോസ്റ്റുകള്‍ നിരുപദ്രവമായ ട്രോളുകളാണെങ്കില്‍ മറ്റു ചിലത് ഭീതി വിതക്കാനുതകുന്ന വ്യാജവാര്‍ത്തകള്‍ തന്നെയാണ്. റൊണാള്‍ഡോ സഹായം നല്‍കിയെന്ന വാര്‍ത്ത മോഡിക്കെതിരെ ആഞ്ഞടിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവെന്ന് വ്യാജവാര്‍ത്തകള്‍ പരിശോധിക്കുന്ന വെബ്‌സൈറ്റായ ബൂംലൈവ് വ്യക്തമാക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടെന്ന വ്യാജ വിഡിയോ പ്രചരിച്ചതിനു പിന്നാലെ, ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചിലര്‍ പോലീസ് പിടിയിലാവുകയും ചെയ്തു.
കാവി നിറത്തിലുള്ള ജാക്കറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മുങ്ങിമരിച്ചു എന്നതു പോലുള്ള തമാശ വാര്‍ത്തകളും വ്യാപകമാണ്. ഹാസ്യ പോര്‍ട്ടലെന്ന് വെളിപ്പെടുത്തിയ ഫോള്‍ട് ന്യുസ് സൈറ്റാണ് ഇത്തരമൊരു തലക്കെട്ട് നല്‍കിയത്.
കൊച്ചയിലെ റിനോ ഷോറൂമിലെ കാറുകള്‍ വെള്ളത്തില്‍ മുങ്ങിയെന്ന നിലയില്‍ പ്രചരിപ്പിച്ച ഫോട്ടോ പഴയതായിരുന്നു.