കേരളത്തിലെ പ്രളയക്കെടുതിയിലേക്ക് ശ്രദ്ധ ക്ഷണിക്കാനും സഹായം തേടാനും ട്രാവല്‍ ബ്ലോഗര്‍ ഡ്ര്യു ബിന്‍സ്‌കിയും. പ്രളയ ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് വിഡിയോ അരലക്ഷത്തോളം പേരാണ് ഷെയര്‍ ചെയ്തത്. ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആമസോണ്‍ ലിങ്ക് കൂടി ചേര്‍ത്തായിരുന്നു ഡ്ര്യൂ ബിന്‍സികയുടെ സഹായാഭ്യര്‍ഥന.
2012 നുശേഷം 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിരവധി വിഡിയോകള്‍ പോസ്റ്റ് ചെയ്ത ഡ്രൂ യാത്ര തന്നെ കരിയറായി തെരഞ്ഞെടുത്തിരിക്കയാണ്.