Sorry, you need to enable JavaScript to visit this website.

'ഇപ്പോഴാണ് ചിരിച്ചത്; പർവ്വതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലെ'  -ബിൽക്കിസ് ബാനു 

ന്യൂഡൽഹി - ഗുജറാത്ത് സർക്കാർ കുറ്റവാളികളെ രക്ഷിച്ച പ്രമാദമായ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗ കേസിലെ സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് കേസിലെ ഇര.
 സുപ്രീംകോടതിയുടെ വിധിയിൽ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും ബിൽക്കിസ് ബാനു പറഞ്ഞു. ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചത്. പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്നെടുത്ത് മാറ്റിയത് പോലുള്ള ആശ്വാസം തോന്നുന്നുവെന്നും സുപ്രീംകോടതിയോട് പ്രത്യേകം നന്ദി പറയുന്നതായും അവർ മാധ്യമങ്ങളോട് പറഞ്ഞു. 
 2002-ലെ ഗുജറാത്ത് കലാപത്തിനിടെയാണ് പ്രതികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്തത്. തുടർന്ന് കോടതി ശിക്ഷിച്ച പ്രതികളെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിൽ നല്ലനടപ്പ് ചുണ്ടിക്കാട്ടി ബി.ജെ.പി സർക്കാർ 11 പ്രതികളെയും വിട്ടയക്കുകയായിരുന്നു. ഇത് ചോദ്യംചെയ്താണ് അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സുപ്രിംകോടതിയെ സമീപിച്ചത്. 
 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഇവരുടെ ഹരജിയിൽ ഇരുപക്ഷത്തിന്റെയും വിശദമായ വാദം കേട്ട ശേഷം കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ നടപടിയെ നിശിതമായി വിമർശിച്ച് തീരുമാനം റദ്ദാക്കുകയായിരുന്നു സുപ്രിംകോടതി.
 

Latest News