വണ്ടൂരിലെ കടയില്‍ മൊബൈല്‍ ഫോണ്‍  പൊട്ടിത്തെറിച്ചു, വന്‍ ദുരന്തം ഒഴിവായി 

മഞ്ചേരി-ഷോപ്പില്‍ ബാറ്ററി മാറ്റാന്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.  അന്യസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണാണ് കത്തി നശിച്ചത്. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലുള്ള മൊബൈല്‍ ഷോപ്പില്‍ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. അന്യസംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നല്‍കിയ പോക്കോ എക്‌സ് 3 മോഡല്‍ മൊബൈല്‍ ഫോണാണ് കടയിലെ ജീവനക്കാരന്‍ വാങ്ങിവച്ച ഉടന്‍ കത്തിയത്. പിന്നാലെ ജീവനക്കാരന്‍ തീയണച്ചു. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊള്ളിയ അവസ്ഥയിലായിരുന്നു. മിനിറ്റുകള്‍ക്ക് മുന്‍പായിരുന്നെങ്കില്‍ ഉടമയുടെ കൈയില്‍ ഇരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമായിരുന്നു.
 

Latest News