Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡിക്കെതിരെ വ്യാജപ്രചരണം തുടർന്നാൽ അതേനാണയത്തിൽ തിരിച്ചടിക്കും-കെ. സുരേന്ദ്രൻ

കോഴിക്കോട്- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ നവമാധ്യമങ്ങളിൽ കൂടിയുള്ള പ്രചാരണം തുടർന്നാൽ അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. പ്രധാനമന്ത്രിയെ പറ്റി മുഖ്യമന്ത്രി നല്ലത് പറയുകയും അണികളെ കൊണ്ട് അശ്ലീലം പറയിപ്പിക്കുകയുമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കും നവമാധ്യമങ്ങളിൽക്കൂടി നിന്ദ്യമായ പ്രചാരണം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഏറ്റവും വൃത്തികെട്ട രീതിയിൽ പ്രചാരണം നടത്തുന്ന സൈബർ കമ്മികൾക്കും ജിഹാദികൾക്കുമെതിരെ ചെറുവിരലനക്കാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നരേന്ദ്രമോഡിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അദ്ദേഹത്തിന്റെ വാളിൽ പോലും ഇത്തരം പ്രചാരണം നടത്തുന്നത്. അറിയപ്പെടുന്ന പ്രാദേശിക പാർട്ടിനേതാക്കൾ പോലും ഇത്തരം പ്രചാരണം നടത്തുന്നുണ്ട്. ഇത് ആസൂത്രിതമായി നടത്തുന്നതാണ്. മുഖ്യമന്ത്രി നല്ലതുപറയുകയും അണികളെക്കൊണ്ട് അശ്‌ളീലം പറയിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണിത്. സർക്കാരും പോലീസും ഇതിന് കുടപിടിക്കുകയാണ്. നടപടി എടുക്കാൻ പോലീസ് തയ്യാറായില്ലെങ്കിൽ അതേനാണയത്തിൽ തിരിച്ചടിക്കേണ്ടി വരും. നിങ്ങളുടെ ഭാഷ അറിയാത്തതുകൊണ്ടല്ല ഞങ്ങളുടെ സംസ്‌കാരം അതിനനുവദിക്കാത്തതുകൊണ്ടാണ്.
 

Latest News