പൊതുപരിപാടികളില്ലാതെ കിം ജോങ് ഉന്നിന് നാല്‍പ്പതാം പിറന്നാള്‍

പ്യോങ്യാംഗ്- പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുപരിപാടികളില്ലാതെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നാല്‍പ്പതാം പിറന്നാള്‍. 

കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം രണ്ടാമന്‍ സങ് എന്നിവരുടെ പിറന്നാളുകള്‍ രാജ്യം വലിയ ആഘോഷമായാണ് കൊണ്ടാടാറുള്ളത്. ഇരുവരുടെയും പിറന്നാള്‍ ദിനത്തില്‍ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാറുണ്ട്. ചിലപ്പോള്‍ സൈനിക പരേഡുകളും നടത്താറുണ്ട്. 

കഴിഞ്ഞ ദിവസം കിം മകള്‍ക്കൊപ്പം കോഴി ഫാം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും പിറന്നാളിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. തനിക്ക് ഇനിയും ഏറെ നേടാനുണ്ടെന്ന തോന്നലിലാവാം ആര്‍ഭാടമായി പിറന്നാള്‍ ആഘോഷത്തിക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമെന്നാണ് നിരീക്ഷികര്‍ പറയുന്നത്. 

ജപ്പാന്‍ വംശജയായ അമ്മ കോ യോങ് ഹ്യൂയിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനായാണ് കിം പിറന്നാള്‍ ആഘോഷങ്ങള്‍ നടത്താത്തതെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. കിമ്മിന്റെ പിതാവിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയാണ് കോ യോങ് ഹ്യൂ.
 

Latest News