Sorry, you need to enable JavaScript to visit this website.

കാരുണ്യമാണ് മതത്തിൻ്റെ മുഖമുദ്ര- ഡോ.ഹുസൈൻ മടവൂർ

മുംബൈ- കാരുണ്യമാണ് മതത്തിൻ്റെ മുഖമുദ്രയെന്നും ഇസ്ലാം കാരുണ്യത്തിന് വലിയ പ്രാധാന്യം കൽപിക്കുന്നുണ്ടെന്നും കെ.എൻ.എം കേരള സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ദീൻ എ റഹ് മത്ത്  (കാരുണ്യത്തിൻ്റെ മതം ) എന്ന പ്രമേയത്തിൽ ബോംബെ മേഖലാ അഹ് ലെ ഹദീസ് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹു കാരുണ്യവാൻ (റഹ് മാൻ) ആണ്. മുഹമ്മദ് നബി ലോകത്തിൻ്റെ കരുണ ( റഹ് മതു ൻ ലിൽ ആലമീൻ ) ആണ് . അതിനാൽ മുസ്ലിംകൾ ജാതി മത വ്യത്യാസമില്ലാതെ സർവ്വജനങ്ങളോടും കരുണയോടെ മാത്രം പെരുമാറണം. മനുഷ്യരെല്ലാം ഒരേ ദൈവത്തിൻ്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. മുസ്ലിം ഒരിക്കലും തീവ്രവാദിയോ ഭീകരപ്രവർത്തകനോ ആവാൻ പാടില്ല എന്നും അദ്ദേഹം വിശദീകരിച്ചു.  അഹ്ലെ ഹദീസ് ബോംബെ മേഖലാ പ്രസിഡൻ്റ് മൗലാനാ അബ്ദുസ്സലാം സലഫിയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബോംബെയിൽ നിന്നും ഡൽഹി, യു.പി, ബീഹാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വന്ന പ്രമുഖ പണ്ഡിതന്മാർ പ്രസംഗിച്ചു. ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഹ് ലെ ഹദീസിന് ബോംബെയിൽ ഇരുന്നൂറിലേറെ പള്ളികളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.

Latest News