തിരുവനന്തപുരം-ചലച്ചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാറിനെ ബി. ജെ. പി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് നഗരസഭാധ്യക്ഷയായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
സംവിധായകനും നടനുമായ മേജര്‍ രവി, നടന്‍ ദേവന്‍ എന്നിവരെ ബി. ജെ. പി സംസ്ഥാന ഉപാധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
നിര്‍മാതാവിനു പുറമേ ഏതാനും സിനിമകളില്‍ അഭിനേതാവായും ജി. സുരേഷ് കുമാര്‍ വേഷമിട്ടിട്ടുണ്ട്. മുന്‍കാല നടി മേനകയുടെ ഭര്‍ത്താവും തെന്നിന്ത്യന്‍ നായിക കീര്‍ത്തി സുരേഷിന്റെ പിതാവുമാണ് ജി. സുരേഷ് കുമാര്‍.