എ. എ. പി രാജ്യസഭാ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂദല്‍ഹി- രാജ്യസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ചു. സ്വാതി മലൈവാള്‍, എന്‍. ഡി. ഗുപ്ത, സഞ്ജയ് സിങ് എന്നിവരുടെ പത്രികയാണ് സമര്‍പ്പിച്ചത്. 

ജനുവരി 19നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സഞ്ജയ് സിങ്, സുശീല്‍ കുമാര്‍ ഗുപ്ത, എന്‍. ഡി. ഗുപ്ത എന്നിവരുടെ ആറു വര്‍ഷത്തെ കാലാവധി ജനുവരി 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സുശീല്‍ ഗുപ്തയ്ക്കു പകരമാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ സ്വാതി മലൈവാളിനെ നിര്‍ദേശിച്ചിരിക്കുന്നത്.

ജനുവരി ഒന്‍പത് വരെയാണ് നാമനിര്‍ദേശം നല്‍കാന്‍ കഴിയുക. ജനുവരി 10ന് പത്രികകള്‍ പരിശോധിക്കും. ജനുവരി 12 വരെ പത്രിക പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്.

Latest News